നിവിന്‍ പോളി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘താര’ത്തിന്റെ പൂജ കഴിഞ്ഞു. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ വച്ചാണ് പൂജ നടന്നത്. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.’കിളിപോയി’, ‘കോഹിനൂര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താരം.
വിവേക് രഞ്ജിത്താണ് തിരക്കഥയൊരുക്കുന്നത്. കിളിപോയി സിനിമയുടെ സഹതിരക്കഥാകൃത്തായിരുന്നു വിവേക്. വിനയ് ഫോര്‍ട്ട്, നിഖില വിമല്‍, കയാദു ലോഹര്‍, കൃഷ്ണ ശങ്കര്‍, നമിത കൃഷ്ണമൂര്‍ത്തി തുടങ്ങിയവാണ് താരത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചോര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി ചിത്രമായിരിക്കും താരമെന്ന് വിനയ് നേരത്തെ പറഞ്ഞിരുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ടതായിരിക്കും കഥയെന്നും എന്നാല്‍ സിനിമയ്ക്കുള്ളിലെ സിനിമ ആയിരിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ‘ഈ ചിത്രം കുടുംബ പശ്ചാത്തലത്തിലുള്ള തമാശ ചിത്രമായിരിക്കും. ഈ ചിത്രത്തിന്റെ കഥ എല്ലാവര്‍ക്കും ബന്ധപ്പെടുത്താന്‍ സാധിക്കുന്നതാണ്. ചലച്ചിത്രമേഖലയിലാണ് കഥ നടക്കുന്നത്. എന്നാല്‍ സിനിമയ്ക്കുള്ളിലെ സിനിമ അല്ല. ഇപ്പോള്‍ നമ്മള്‍ കാണുന്ന തരത്തിലുള്ള റിയലിസ്റ്റിക് ചിത്രവുമല്ല’, വിനയ് വ്യക്തമാക്കി.