നവാഗത സംവിധായകനായ രാജീവ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ക്ഷണികം’ എന്ന ചലച്ചിത്രം തിരുവനന്തപുരത്തും വാഗമണ്ണിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി, സുരേഷ് ഗോപി, ജയസൂര്യ , ജോജു ജോര്‍ജ് തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. ജുവല്‍ മേരിയാണ് ചിത്രത്തിലെ നായിക.
സുപ്രിയ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജുവല്‍ മേരി സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രാകേഷ് എന്ന നായക കഥാപാത്രമായി എത്തുന്നത് പുതുമുഖ നടനായ രൂപേഷ് രാജാണ്. നന്ദലാല്‍ കൃഷ്ണമൂര്‍ത്തി , മീര നായര്‍ ,സ്മിത അമ്പു എന്നീ മുന്‍നിര താരങ്ങളോടൊപ്പം രോഹിത്ത് നായര്‍, ഓസ്റ്റിന്‍, ഹരികൃഷ്ണന്‍ തുടങ്ങി ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കെ എസ് ചിത്രയും, കെ എസ് ഹരിശങ്കറും ഓരോ പാട്ടുകള്‍ പാടിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡോ. വി റ്റി സുനിലും വരികള്‍ എഴുതിയിരിക്കുന്നത് ഡോ ഷീജ വക്കവും ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് സാംസണ്‍ സില്‍വയാണ്.
റിയല്‍ സ്റ്റോറി ആസ്പദമാക്കി ദീപ്തി നായറുടെ കഥയ്ക്കും തിരക്കഥയ്ക്കും ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അരവിന്ദ് അനില്‍ ആണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പരിമിതമായ ക്രൂവില്‍ ആണ് ആര്‍ പ്രൊഡക്ഷന്‍ ഫാമിലി ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.