വ്യാപാരി വ്യവസായി സംസ്ഥാനവ്യാപക കടയടപ്പ് സമരം തുടങ്ങി

hartal

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനവ്യാപകമായി നടത്തുന്ന ഇരുപത്തിനാലു മണിക്കൂര്‍ കടയടപ്പ് സമരം തുടങ്ങി.

ജി.എസ്.ടി.യിലെ അപാകതകള്‍ പരിഹരിക്കുക, റോഡ് വികസനത്തിന് കുടിയൊഴിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, വാടക കുടിയാന്‍ നിയമം പരിഷ്‌കരിക്കുക തുടങ്ങിയവയാണ് വ്യാപാര വ്യവസായി ഏകപന സമിതി മുന്നോട്ട് വച്ചിരിക്കുന്നത്.

Top