ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ഇതുവരെ സൈന്യം 12 തീവ്രവാദികളെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചയോടെ തീവ്രവാദികളും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.
ലഷ്‌കര്‍ഇതൊയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ തീവ്രവാദസംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേനകള്‍ വ്യക്തമാക്കുന്നു.
ലഷ്‌കര്‍ഇതൊയിബയുടെ ജില്ലാ കമാന്‍ഡര്‍ മുഷ്താഖ് മിര്‍, ഹിസ്ബുള്‍ മുജാഹിദീന്റെ ജില്ലാ കമാന്‍ഡര്‍ അബ്ബാസ് അലി, ഹിസ്ബുള്‍ മുജാഹീദിന്റെ ഷോപ്പിയാന്‍ ഡെപ്യൂട്ടി ചീഫ് വസീം വാഗേ ഉര്‍ഫ് സൈഫുള്ള എന്നിവര്‍ ഞായറാഴ്ച്ച കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ട ആറ് പേരില്‍ ഒരാള്‍ പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദിയാണെന്നാണ് നിഗമനം.