സൗദിയില്‍ കൊവിഡ് പ്രോട്ടോക്കോൾ ചട്ടങ്ങള്‍ ലംഘിച്ച കടകള്‍ അടച്ചുപൂട്ടി

റിയാദ്: കൊവിഡ് മുന്‍കരുതല്‍ ലംഘിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ വിവിധയിടങ്ങളിലായി നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ജിദ്ദയില്‍ 298 സ്ഥാപനങ്ങള്‍ക്കാണ് മുനിസിപ്പാലിറ്റി അടപ്പിച്ചത്.

കച്ചവട കേന്ദ്രങ്ങള്‍, റസ്റ്റാറന്റുകള്‍, കഫേകള്‍ തുടങ്ങിയവ പരിശോധിച്ചതിലുള്‍പ്പെടും. സിനിമ ഹാളുകള്‍, വാണിജ്യ കോംപ്ലക്‌സിനും റസ്റ്റാറന്റുകള്‍ക്കും അകത്തും പുറത്തുമുള്ള വിനോദ കേന്ദ്രങ്ങള്‍, ജിം സെന്ററുകള്‍, കായിക കേന്ദ്രങ്ങള്‍, മണ്ഡപങ്ങള്‍ അടച്ചതായും അണ്ടര്‍ സെക്രട്ടറി പറഞ്ഞു.

എല്ലാവരും ആരോഗ്യ മുന്‍കരുതല്‍ പാലിക്കണമെന്നും മുനിസിപ്പല്‍ അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മറ്റ് മേഖലകളിലും ആരോഗ്യമുന്‍കരുതല്‍ പരിശോധന തുടരുകയാണ്.

Top