അടിമലത്തുറ തീരം കൈയ്യേറി; മുഖ്യമന്ത്രിയുടെ യോഗം ഇന്ന്

തിരുവനന്തപുരം: അടിമലത്തുറ തീരം കൈയ്യേറി കച്ചവടം ചെയ്തതിനെതിരെ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. കൈയ്യേറ്റം സ്ഥിരീകരിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനാണ് ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ യോഗത്തിന് മുന്നോടിയായി ഇന്നലെ കളക്ടര്‍ യോഗം വിളിച്ചിരുന്നു.

അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാഭരണകൂടം പള്ളിക്കമ്മിറ്റിയെ അറിയിച്ചിരുന്നു. പുറമ്പോക്കില്‍ നിര്‍മ്മിച്ച അനധികൃത കണ്‍വെന്‍ഷന്‍ സെന്റര്‍ സ്വന്തം ചെലവില്‍ പള്ളിക്കമ്മിറ്റി പൊളിച്ചു നീക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഒന്‍പതേക്കര്‍ തീരം പുറമ്പോക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് പള്ളിക്കമ്മിറ്റി വിറ്റതിലും സര്‍ക്കാര്‍ വിട്ടുവീഴ്ചക്കില്ല. ഇടവക വികാരി മെല്‍ബിന്‍ സൂസക്കെതിരെ കേസെടുത്തിട്ടുണ്ട്. അടിമലത്തുറയിലെ പന്ത്രണ്ട് ഏക്കര്‍ തീരമാണ് പള്ളിക്കമ്മിറ്റി കൈയ്യേറി കച്ചവടവം നടത്തിയത്.

Top