ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ കുളപ്പുള്ളിക്ക് അടുത്തുള്ള ഗവണ്‍മെന്റ് പ്രസ് കോംപൗണ്ടില്‍ തീപിടുത്തം.
പ്രസിന്റെ വേസ്റ്റ് പേപ്പര്‍ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.
ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ട സമീപത്തെ വീട്ടുകാര്‍ ഷൊര്‍ണൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. തീ നിയന്ത്രണ വിധേയമായെങ്കിലും പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ പ്രചാരണ സാമഗ്രികളാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്.