ലക്നൗ: ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.
ബീഹാറിലെ നഗര വികസന ഏജന്‍സി ഡയറക്ടറായ ഉമേഷ് പ്രതാപ് സിംഗിന്റെ ഭാര്യ അനിത സിംഗിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ അനിതയുമായി കുടുംബം തന്നെയാണ് ആശുപത്രിയില്‍ എത്തിയത്. ഇവരാണു പൊലീസിനെ വിവരം അറിയിച്ചത്. ഇവിടെ നിന്ന് അനിതയെ ഉടന്‍ തന്നെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലേക്കു മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.
അനിത പിസ്റ്റള്‍ ഉപയോഗിച്ചു സ്വയം നിറയൊഴിച്ചെന്നാണു പ്രതാപ് സിംഗ് പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. കുടുംബാംഗങ്ങളും ഈ മൊഴി തന്നെയാണ് ആവര്‍ത്തിക്കുന്നത്.
സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.