കാക്കിക്കുള്ളിലെ ഒരുകൂട്ടം കലാകാരന്മാരുടെ സംഭാവനയാണ് ‘വേഗം’ എന്ന ഹ്രസ്വചിത്രം.
ഈ ചിത്രം റിലീസിനൊരുങ്ങുകയാണ്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ കാസര്‍ഗോഡ് പൊലീസുകാർ വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് വേഗം.
ആദൂര്‍ സി.ഐ സിബി തോമസാണ് പ്രധാന കഥാപാത്രമാകുന്നത്.
ട്രാഫിക് നിയങ്ങളെ കുറിച്ചുള്ള ഒരു ബോധവത്ക്കരണമാണ് ചിത്രത്തിന്റെ ആശയം.
മദ്യപിച്ചു വണ്ടിയോടിക്കുക ,ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇല്ലാതെ വണ്ടിയോടിക്കുക തുടങ്ങിയ ട്രാഫിക് ലംഘനങ്ങള്‍കൊണ്ട് ഉണ്ടാകുന്ന ദുരന്തങ്ങള്‍ ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കുകയാണ് വേഗത്തിലൂടെ.
ഒരു റിട്ടയേഡ് അധ്യാപകന്‍ അമിത സ്നേഹം മൂലം തന്‍റെ മകന് ഒരു ബൈക്ക് വാങ്ങികൊടുക്കയും അശ്രദ്ധയില്‍ വാഹനമോടിച്ച് അപകടത്തില്‍പ്പെടുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം.
കാസര്‍കോട് ജില്ലാ പൊലീസ് വകുപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്.