ജനീവ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് ആഫ്രിക്ക. 1.2 കോടി ജനങ്ങള്‍ക്ക് വെറും നാലു വെന്റിലേറ്റര്‍ മാത്രമാണ് ഉള്ളത്. ആഫ്രിക്കന്‍ രാജ്യമായ സൗത്ത് സുഡാനിലാണ് ഈ അപൂര്‍വ്വസ്ഥിതി.
ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റിയുടെ കണക്കനുസരിച്ച് വെറും നാലു വെന്റിലേറ്ററുകളും 24 ഐസിയു ബെഡുകളുമാണ് രാജ്യത്തുള്ളത്.
മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ബുര്‍ക്കിനോ ഫാസോയില്‍ 11 വെന്റിലേറ്റര്‍, സിയറ ലിയോണില്‍ 13 വെന്റിലേറ്റര്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്‌ളിക്കില്‍ മൂന്നു വെന്റിലേറ്റര്‍ എന്നിങ്ങനെയാണ് ആരോഗ്യമേഖലയിലെ കണക്കുകള്‍.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ 32 ദശലക്ഷം ജനങ്ങള്‍ക്ക് വെറും 84 ഐസിയു ബെഡുകളാണുള്ളത്. ഇവിടുത്തെ 90 ശതമാനം ആശുപത്രികളിലും മരുന്നുകള്‍ക്കും ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കും ക്ഷാമം നേരിടുന്നതായി ഐആര്‍സി കണക്കുകള്‍ സൂചിപ്പിക്കുന്നു.