പാറ്റ്ന: ബീഹാറിലെ ഔറംഗബാദില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. മോഹന്‍ യാദവാണ് അജ്ഞാന്റെ വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.
പ്രഭാത നടത്തത്തിനിടെ മോഹന്‍ യാദവിനെ ബൈക്കിലെത്തിയ സംഘം വധിക്കുകായിരുന്നു. തലയ്ക്കും നെഞ്ചിനും വെടിയേറ്റ യാദവ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. സംഭത്തില്‍ അന്വേഷണം പുരോഗമിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.