സബ്‌സിഡിയില്ലാത്ത ഉത്പന്നങ്ങളും വാങ്ങണം; ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മാവേലി സ്റ്റോറുകളില്‍ തര്‍ക്കത്തിന് വഴിയൊരുക്കി ഉദ്യോഗസ്ഥരുടെ നിലപാട്.

സബ്‌സിഡിയുള്ള ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ എത്തുന്ന ഉപഭോക്താക്കളോട് സബ്‌സിഡിയില്ലാത്ത ഉത്പന്നങ്ങളും വാങ്ങണമെന്ന് ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്.

സംസ്ഥാനത്തെ വിവിധ മാവേലി സ്റ്റോറുകളിലും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് ഇത്തരത്തിലൊരു അവസ്ഥയുള്ളത്.

സബ്‌സിഡി ഉള്ള ഉത്പന്നങ്ങള്‍ വാങ്ങാന്‍ വരുന്നവരോട് സബ്‌സിഡി ഇല്ലാത്തവ കൂടി വാങ്ങണമെന്ന ജീവനക്കാരുടെ നിര്‍ദ്ദേശമാണ് ബഹളത്തില്‍ കലാശിക്കുന്നത്.

അരി വെളിച്ചെണ്ണ പഞ്ചസാര ഉഴുന്ന് പയര്‍ പരിപ്പ് തുടങ്ങി 17ഓളം ഉത്പന്നങ്ങളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്.

എന്നാല്‍ ഇവ വാങ്ങാന്‍ വരുന്നവരോട് സബ്‌സിഡി ഇല്ലാത്ത ഒരു ഉത്പന്നമെങ്കിലും എടുക്കണമെന്നാണ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം

സബ്‌സിഡി ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം.

Top