കൊച്ചി: ബിജെപി ഹര്‍ത്താല്‍ വകവയ്ക്കാതെ ഒടിയന്‍ സിനിമ വെളളിയാഴ്ച പുലര്‍ച്ചെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
ഷോ മാറ്റി വച്ചാല്‍ സിനിമയുടെ വിജയത്തെ തന്നെ ബാധിക്കുമെന്ന് കണ്ടാണ് ഈ തീരുമാനം.
പുലര്‍ച്ചെ 4 മണിക്കാണ് ആദ്യ ഷോ തുടങ്ങുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ രാത്രിയോടെ തന്നെ വിവിധ നഗരങ്ങളില്‍ തമ്പടിച്ച് തുടങ്ങിയിട്ടുണ്ട്. സിനിമാ സംഘടനകളും തിയറ്റര്‍ ഉടമകളും ഒടിയന്റെ റിലീസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അതേ സമയം ബി.ജെപി ഹര്‍ത്താലിനെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.