നിങ്ങളുടെ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലുണ്ടാകാറില്ല

പ്രിയ ഗായിക ലതാ മങ്കേഷ്‌കറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ശ്രേയ ഘോഷാല്‍. ഫേസ്ബുക്കിലൂടെയാണ് താരം ആശംസകള്‍ പങ്കുവെച്ചിരിക്കുന്നത്. ലതാജിയാണ് തന്റെ ഗുരുവെന്നും ലതാജിയുടെ പാട്ടുകള്‍ കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകാറില്ലെന്നും ശ്രേയ പറയുന്നു.

‘ഹാപ്പി ബര്‍ത്ത് ഡേ ലതാജി.. ഇന്ന് നിങ്ങള്‍ക്ക് 90 വയസ്സാവുകയാണ്. നിങ്ങളുടെ ആയുരാരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലുണ്ടാകാറില്ല. നിങ്ങളാണെന്റെ ഗുരു.. എന്റെ ഏറ്റവും വലിയ പ്രചോദനം.. നിങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്ത് ജനിക്കാന്‍ കഴിഞ്ഞതുതന്നെ എന്റെ വലിയ ഭാഗ്യമായി കരുതുന്നുവെന്നും ശ്രേയ ഫേസ്ബുക്കില്‍ കുറിച്ചു.

Top