മുംബൈ: ഏകദിന ലോകകപ്പിലെ സൂപ്പര്‍താരമായിരുന്ന ശ്രേയസ് അയ്യരിന് കനത്ത തിരിച്ചടിയാണ് കഴിഞ്ഞ മാസം ലഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ മടി കാണിച്ചെന്ന പേരില്‍ താരത്തിന്റെ ബിസിസിഐ കരാര്‍ റദ്ദാക്കി. പുറം വേദനയുണ്ടെന്ന് പറഞ്ഞാണ് അയ്യര്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തത്. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എത്തിയപ്പോള്‍ അയ്യരിന് പരിക്കില്ലെന്ന് കണ്ടെത്തി.
ജോലിഭാരം കൊണ്ടാണ് താരത്തിന് പുറം വേദന അനുഭവപ്പെടുന്നതെന്നാണ് വിലയിരുത്തല്‍. ഇതിനാല്‍ ഇം?ഗ്ലണ്ട് പരമ്പരയ്ക്കിടെ അയ്യര്‍ പുറം വേദനയെന്ന് പറഞ്ഞത് സത്യമാകാനും സാധ്യതയുണ്ട്. ഇക്കാര്യത്താല്‍ അയ്യരിന്റെ ബിസിസിഐ കരാര്‍ പുഃനസ്ഥാപിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രഞ്ജി ട്രോഫി ഫൈനലിനിടെ താരത്തിന് വീണ്ടും പുറം വേദന അനുഭവപ്പെട്ടു. ഫൈനലില്‍ 111 പന്തുകള്‍ നീണ്ട ഇന്നിം?ഗ്‌സ് കളിച്ചതിന് പിന്നാലെയാണ് താരത്തിന് പുറം വേദന അനുഭവപ്പെട്ടത്. എങ്കിലും ഐപിഎല്ലിലെ ആദ്യ മത്സരം മുതല്‍ താരത്തിന് കളത്തിലിറങ്ങാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.