എട്ടുവര്‍ഷം മദ്യത്തിനടിമയായിരുന്നെന്ന് വെളിപ്പെടുത്തി ശ്രുതി ഹാസന്‍. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍. നിങ്ങള്‍ മദ്യപിക്കാത്തപ്പോള്‍ പാര്‍ട്ടി സാഹചര്യങ്ങളില്‍ ആളുകളെ സഹിക്കാന്‍ പ്രയാസമാണെന്നും അവര്‍ പറഞ്ഞു. തനിക്ക് ഖേദമോ, ഹാംങ്ഓവറോ ഇല്ല. ശാന്തമായിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ജീവിതത്തിലെ ഒരു ഘട്ടമായിരിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഇത് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാമെന്നും ശ്രുതി ഹാസന്‍ പറഞ്ഞു.
മദ്യപിക്കുമായിരുന്നെങ്കിലും താന്‍ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നും എന്നാല്‍ തന്റെ അടുത്ത സുഹൃത്തുക്കളോടൊപ്പം എപ്പോഴും കുടിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ശ്രുതി പറഞ്ഞു. ‘ഞാന്‍ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല. പക്ഷേ മദ്യം എന്റെ ജീവിതത്തില്‍ ഒരു വലിയ കാര്യമായിരുന്നു. ഞാനെപ്പോഴും ഹാങ്ഓവറിലായിരുന്നു. എനിക്ക് എപ്പോഴും എന്റെ സുഹൃത്തുക്കളോടൊപ്പം കുടിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അതെന്നെ കൂടുതല്‍ നിയന്ത്രിക്കുന്നതായി തോന്നി.’ ശ്രുതി കൂട്ടിച്ചേര്‍ത്തു.
തെലുങ്കില്‍ ബാലകൃഷ്ണയോടൊപ്പം വീരസിംഹ റെഡ്ഡി, ചിരഞ്ജീവിക്കൊപ്പം വാള്‍ട്ടയര്‍ വീരയ്യ എന്നീ ചിത്രങ്ങളിലാണ് ശ്രുതി ഈ വര്‍ഷം അഭിനയിച്ചത്. നാനി നായകനായെത്തിയ ഹായ് നാന്നാ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രഭാസ് നായകനാവുന്ന സലാറാണ് ശ്രുതിയുടെ റിലീസിന് തയാറെടുക്കുന്ന ചിത്രം.