അഹമ്മദാബാദ്: ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്ത താരം ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ്. ഈ വര്‍ഷം ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്ത ഗില്ലിന് ലോകകപ്പിന് മുമ്പ് ഡെങ്കിപ്പനി പിടിപെട്ടതാണ് തിരിച്ചടിയായത്. ഇതോടെ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണാകേണ്ടിയിരുന്ന താരത്തിന് ഓസ്ട്രേലിയക്കെതിരെയും അഫ്ഗാനിസ്താനെതിരെയുമുള്ള മത്സരങ്ങള്‍ നഷ്ടമായി.
Shubman Gill has started the batting practice.
– Great news for Team India. pic.twitter.com/lkfcNgEi1F
— Johns. (@CricCrazyJohns) October 12, 2023
ഗില്ലിന്റെ പ്രിയപ്പെട്ട ബാറ്റിങ് വിക്കറ്റാണ് അഹമ്മദാബാദിലേത്. താരത്തിന്റെ ബാറ്റില്‍ നിന്ന് മികച്ച പ്രകടനങ്ങള്‍ വന്ന വേദി. പാകിസ്താനെതിരായ മത്സരത്തിനു മുമ്പ് ഗില്‍ ബാറ്റിങ് പരിശീലിക്കുന്നതിന്റെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മത്സരത്തിന് താരം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ബിസിസിഐയോ ടീം മാനേജ്മെന്റോ ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കിയിട്ടില്ല.
അഹമ്മദാബാദില്‍ ശനിയാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇപ്പോഴിതാ ലോകം ഉറ്റുനോക്കുന്ന പോരാട്ടത്തിനു മുമ്പ് ഗില്‍ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ഏറ്റവും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.