ഐസിസി ഏകദിന റാങ്കിംഗില്‍ ശുഭ്മാന്‍ ഗില്‍ ഒന്നാമത്; ബൗളിങ്ങില്‍ മുഹമ്മദ് സിറാജ്

സിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ യുവ വെടിക്കെട്ട് ബാറ്റിംഗ് താരം ശുഭ്മാന്‍ ഗില്‍ ഒന്നാമത്. പാകിസ്ഥാന്റെ ബാബര്‍ അസമിനെ മറികടന്നാണ് നേട്ടം. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

അതേസമയം മുഹമ്മദ് സിറാജ് ഏകദിന ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. റാങ്കിംഗ് പട്ടികയില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ ഷഹീന്‍ ഷാ അഫ്രീദിയെയാണ് സിറാജ് മറികടന്നത്.

ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മറ്റാര്‍ക്കും കഴിയാത്ത നേട്ടമാണ് ശുഭ്മാന്റെത്. 830 റേറ്റിംഗ് പോയിന്റുമായാണ് ഗില്ലിന്റെ നേട്ടം. രണ്ടാമതുള്ള ബാബറിന് 824 പോയിന്റുകള്‍ ഉണ്ട്. അതേസമയം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

Top