കര്‍ണാടക: കര്‍ണാടകയിലെ പഞ്ചസാര ഫാക്ടറിയില്‍ ഉണ്ടായ അപകടത്തില്‍ മരണം നാലായി. ബാഗല്‍കോട്ടിലെ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ആര് പേര്‍ മരിച്ചത്.
പൊട്ടിത്തെറിയില്‍ ഫാക്ടറി പൂര്‍ണമായി തകര്‍ന്നു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മുദോലിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഉച്ചയ്ക്ക് രണ്ടു മണിയോടെ ബഗല്‍കോട്ട് ജില്ലയിലെ മുദോലില്‍ സ്ഥിതി ചെയ്യുന്ന നിരാനി ഷുഗേഴ്‌സ് ലിമിറ്റഡ് എന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്. ബിജെപി എംഎല്‍എ മുരുഗേഷ് നിരാനിയുടെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള ഫാക്ടറിയാണിത്.