തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈകോടതി പരിഗണിക്കും. കേസില്‍ സര്‍ക്കാരും സിബിഐയും കോടതിയില്‍ നിലപാട് അറിയിക്കും.
നേരത്തെ കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഷുഹൈബിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ കോടതി ഒരു മനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് സര്‍ക്കാര്‍ കാണുന്നില്ലേ എന്ന് ചോദിച്ചു.
സിപിഎമ്മിലെ കണ്ണൂര്‍ ലോബി സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് ഇതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഉന്നത സിപിഎം നേതാക്കള്‍ക്ക് പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.