കൊലപാതകം നടക്കുമ്പോള്‍ ആകാശ് ക്ഷേത്രത്തിലായിരുന്നു ; അവനെ കുടുക്കിയതെന്ന് പിതാവ്

Shuhaib murder

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ പൊലീസ് പിടികൂടിയ ആകാശ് തില്ലങ്കേരി നിരപരാധിയാണെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി. കൊലപാതകം നടക്കുമ്പോള്‍ ആകാശ് ക്ഷേത്രത്തിലായിരുന്നുവെന്നും മകനെ കുടുക്കിയതാണെന്നും പൊലീസ് പിടികൂടിയതല്ലെന്നും രവി പറയുന്നു.

ആകാശിനൊപ്പം രജിന്‍ രാജും ക്ഷേത്രത്തിലുണ്ടായിരുന്നു. പൊലീസ് വിളിപ്പിച്ചതിന് അനുസരിച്ച് സ്റ്റേഷനിലേക്ക് പോകും വഴിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അല്ലാതെ പ്രചരിക്കുന്നത് പോലെ ഇരുവരെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നില്ല. സംഭവത്തിന് പിന്നാലെ പാര്‍ട്ടിയെ സമീപിച്ചു. കോടതിയില്‍ പോയി നിരപരാധിത്വം തെളിയിക്കാനാണ് പാര്‍ട്ടി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്നും ഇതിന് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അനുമതി ഉണ്ടായിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Top