ന്യൂഡല്‍ഹി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണയില്‍. കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ തെളിവ് നശിപ്പിക്കപ്പെടും മുമ്പ് തന്നെ സ്വതന്ത്രമായ അന്വേഷണം സിബിഐക്ക് കൈമാറണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലാണ് കുടുംബത്തിനു വേണ്ടി ഹാജരാവുക.