കശ്മീരില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം; നാല് ഭീകരരുടെ ചിത്രങ്ങള്‍ പുറത്ത്

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരി കൊല്ലപ്പെട്ടതിന് പിന്നില്‍ ഐഎസ്‌ഐ. കേസില്‍ പ്രതികളായ നാല് ലഷ്‌കര്‍ ഇ തയ്ബ ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗൂഢാലോചന നടന്നത് പാക്കിസ്ഥാനിലാണെന്നും കശ്മീര്‍ പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

ബുഖാരിയും അംഗരക്ഷകരും ജൂണ്‍ 14നാണ് ശ്രീനഗറില്‍ വെടിയേറ്റു മരിച്ചത്. ഫെബ്രുവരിയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട ലഷ്‌കര്‍ ഭീകരന്‍ സംഘത്തിലുണ്ടെന്നാണ് സൂചന. ആക്രമണശേഷം ഷുജാതിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാളാണിത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

Top