ന്യൂഡല്‍ഹി: തളിപ്പറമ്പ് അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രവര്‍ത്തകനുമായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി. പി. ജയരാജന്‍, ടി.വി രാജേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന കേസിലാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു.
2012 ഫെബ്രുവരി 20 ന് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവില്‍ വച്ചാണ് ഷുക്കൂര്‍ കൊലചെയ്യപ്പെട്ടത്. ഇതേ ദിവസം പട്ടുവത്ത് വച്ച് ജയരാജനും രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.