ഷുക്കൂര്‍ വധക്കേസ്; പി ജയരാജനും ടി. വി രാജേഷും രാജി വെയ്ക്കണമെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട പി ജയരാജനും ഗൂഡാലോചനയില്‍ പങ്ക് കണ്ടെത്തിയ ടി. വി രാജേഷും സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാന്‍ സിപിഐഎം തയ്യാറാകണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ടിവി രാജേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഷുക്കൂര്‍ വധക്കേസില്‍ പ്രതികളായ ജയരാജനെയും ടിവി രാജേഷിനെയും സംരക്ഷിക്കുന്ന സിപിഎമ്മിന്റെ നിലപാട് അപലപനീയമാണെന്നും കൊലക്കുറ്റം ചുമത്തപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Top