കണ്ണൂര്‍ : അരിയില്‍ ഷുക്കൂര്‍വധക്കേസില്‍ സിബിഐയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്. കൊച്ചി സിബിഐ പ്രത്യേക കോടതിയിലേയ്ക്ക് വിചാരണ മാറ്റണമെന്നായിരുന്നു ആവശ്യം.
302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. പി.ജയരാജനെയും ടി.വി.രാജേഷ് എം.എല്‍.എയും പ്രവേശിപ്പിച്ച ആശുപത്രിയില്‍ വെച്ച് കൊലപാതക ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പി. ജയരാജനെതിരെ കൊലക്കുറ്റവും ടി.വി.രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവുമാണ് സിബിഐ ചുമത്തിയിട്ടുള്ളത്