കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അടച്ച് പൂട്ടിയ 42 പ്രവാസി ക്വാറന്റൈന്‍ സെന്ററുകളും തുറന്നു. ഹോട്ടലുകളും ലോഡ്ജുകളും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളാണ് വീണ്ടും തുറന്നത്.25 സ്ഥലങ്ങളില്‍ ഇന്നലെ രാത്രിയും പുലര്‍ച്ചയുമായി പ്രവാസികള്‍ ക്വാറന്റൈനായി എത്തി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളെത്തുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്. ഇവിടെയാണ് 42 കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്ന ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും റെസിഡന്‍സികളിലെയും ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പൂട്ടാനായിരുന്നു നിര്‍ദേശം.
ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് എത്തുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞുവെന്നതാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പൂട്ടുന്നതിനുള്ള കാരണമായി ഉത്തരവില്‍ പറഞ്ഞത്.