പാലക്കാട് : മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്തുളള മഴ മൂലം മലമ്പുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.
ജലനിരപ്പ് ഇന്നലെ 113 മീറ്റര്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന് രാവിലെ 11ന് അണക്കെട്ടിന്റെ നാലു ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതം തുറക്കുമെന്നും ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മുക്കൈപ്പുഴ, കല്‍പ്പാത്തിപുഴ, ഭാരതപ്പുഴയുടെ എന്നിവയുടെ തീരത്തും കൈവഴികളിലും താമസിക്കുന്നവര്‍ക്ക് നാളെ രാവിലെ 11 മുതല്‍ മുതല്‍ ജാഗ്രത പാലിക്കമെന്നും, കുട്ടികളെ നിയന്ത്രിക്കണമെന്നും അധികൃതര്‍ അറിയിച്ചു.