ആരോഗ്യ മന്ത്രിയുടേത് ഉദ്ഘാടന തട്ടിപ്പ് ! ! ഉദ്ഘാടിച്ചത് ഏഴു വര്‍ഷം മുമ്പ് ആരംഭിച്ചത്

shylaja_teacher

നിലമ്പൂര്‍: ജില്ലാ ആശുപത്രികളിലെ കീമോതെറാപ്പി, പാലിയേറ്റീവ് കെയര്‍ വാര്‍ഡുകളുടെ സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനം ആരോഗ്യമന്ത്രി പി.കെ ശൈലജ നടത്തിയത്, ഏഴു വര്‍ഷം മുമ്പ് നിലമ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച കീമോ തെറാപ്പി- പാലിയേറ്റിവ് വാര്‍ഡിന്റേത്.

ജില്ലാ ആശുപത്രിക്കുപകരം പീവീസ് ആര്‍ക്കേഡിലാണ് ഉദ്ഘാടനം നടത്തിയത്. മന്ത്രിയും പി.വി അന്‍വര്‍ എം.എല്‍.എയും പരിവാരസമേതം ജില്ലാ ആശുപത്രി സന്ദര്‍ശിച്ചെങ്കിലും പാലിയേറ്റീവ് കീമോതെറാപ്പി വാര്‍ഡിലേക്ക് കടന്നുപോലും നോക്കിയില്ല.

മന്ത്രി അത്യാഹിതവിഭാഗം സന്ദശിക്കുന്നതിനിടെ ജില്ലാ ആശുപത്രി സൂപ്രണ്ട് ഏഴു വര്‍ഷമായി നല്ല രീതിയില്‍ കീമോതെറാപ്പി, പാലിയേറ്റീവ് വാര്‍ഡ് പ്രവര്‍ത്തിക്കുന്നതായി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി വാര്‍ഡ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. തിരക്കുണ്ടെന്ന് പറഞ്ഞ് മന്ത്രി വാര്‍ഡ് സന്ദര്‍ശിക്കാതെ മടങ്ങുകയായിരുന്നു.
27718045_2069675079931004_2090590840_n

2012-ജൂണില്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായിരിക്കെയാണ് നഗരസഭക്ക് കീഴിലായിരുന്ന നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ കീമോതെറാപ്പി പാലിയേറ്റീവ് കെയര്‍ വാര്‍ഡ് ആരംഭിക്കുന്നത്. അന്നത്തെ വൈദ്യുതി മന്ത്രിയും എം.എല്‍.എയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ ഇടപെടലിനെ തുടര്‍ന്ന് സ്‌പെഷല്‍ ഓര്‍ഡര്‍ ഇറക്കിയാണ് നിലമ്പൂരിലെ ഈ യൂണിറ്റിന് അനുമതി നല്‍കിയത്.

സംസ്ഥാനത്ത് ആദ്യമായി ഒരു താലൂക്കാശുപത്രിയില്‍ ആരംഭിക്കുന്ന കീമോതെറാപ്പി, പാലിയേറ്റീവ് കെയര്‍ വാര്‍ഡായിരുന്നു ഇത്. കാന്‍സര്‍ ചികിത്സയില്‍ പ്രത്യേക പരിശീലനം നേടിയ ഡോ. ഹംസ പാലക്കലിനായിരുന്നു ഇതിന്റെ ചുമതല. താലൂക്കാശുപത്രിയില്‍ ഇതിനായി പ്രത്യേക ഒ.പിയും ഉണ്ടായിരുന്നു. താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ന്നപ്പോഴും നിലമ്പൂരില്‍ ഈ സൗകര്യം തുടര്‍ന്നിരുന്നു.
27721164_2069675106597668_954576140_n

ഇപ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി 10 വീതം കട്ടിലുകളുമായാണ് വാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഡോ. പി.വി അനീനക്കാണ് ചുമതല. ഇതാണിപ്പോള്‍ ഇടത് സര്‍ക്കാരിന്റെ ഭരണനേട്ടമായി ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട് : എം.വിനോദ്

Top