തിരുവനന്തപുരം: ലോക നഴ്‌സസ് ദിനത്തില്‍ സംസ്ഥാനത്തെ നഴ്‌സുമാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസ അറിയിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
എല്ലാ ജില്ലകളിലേയും ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും നഴ്‌സുമാരുമായും ആരോഗ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. ഫെയ്‌സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഈക്കാര്യം അറിയിച്ചത്.
കോവിഡ് കാലഘട്ടത്തില്‍ വിപുലമായ ആഘോഷങ്ങളൊക്കെ ഒഴിവാക്കിയെങ്കിലും ഓരോരുത്തരും നല്‍കിയ മികച്ച സേവനങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കോവിഡ് കാലഘട്ടത്തില്‍ എല്ലാ നഴ്‌സുമാരും സര്‍ക്കാരിനൊപ്പം മുന്നണിപ്പോരാളികളാായി ഒപ്പം നില്‍ക്കുകയാണ്. നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ് എന്നും നഴ്‌സുമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ആരോഗ്യമന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം
നഴ്‌സസ് വാരാഘോഷവും നഴ്‌സസ് ദിനാചരണവും വളരെ വിപുലമായ രീതിയില്‍ നടത്താറുണ്ടായിരുന്നു. ഈ കോവിഡ് കാലഘട്ടത്തില്‍ വിപുലമായ ആഘോഷങ്ങളൊക്കെ ഒഴിവാക്കി. എങ്കിലും ഓരോരുത്തരും നല്‍കിയ മികച്ച സേവനങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും നഴ്‌സുമാരെ വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസകള്‍ നേര്‍ന്നു. ഏറെ നേരം അവരുമായി സംസാരിച്ചു.
ഈ കോവിഡ് കാലഘട്ടത്തില്‍ എല്ലാ നഴ്‌സുമാരും സര്‍ക്കാരിനൊപ്പം മുന്നണിപ്പോരാളികളാായി ഒപ്പം നില്‍ക്കുകയാണ്. ആവശ്യത്തിനുള്ള മരുന്ന്, പിപിഇ കിറ്റ്, മാസ്‌ക്, അതുപോലെ രോഗീ പരിചര്‍ണത്തിനാവശ്യമായ ജീവനക്കാര്‍, മറ്റ് സൗകര്യങ്ങള്‍, സാധന സാമഗ്രികള്‍ എല്ലാം തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഈയവസരത്തില്‍ എല്ലാ നഴ്‌സുമാര്‍ക്കും ഒരിക്കല്‍ കൂടി നഴ്‌സസ് ദിനാശംസകള്‍. സര്‍ക്കാര്‍ ഒപ്പമുണ്ട്.