si sexually assaulted complaints cpim activists wife

കോലഞ്ചേരി: പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ തന്നെ എസ്‌ഐ ലൈംഗികമായി അധിക്ഷേപിച്ചെന്ന് സിപിഐ(എം) പ്രവര്‍ത്തകന്റെ ഭാര്യ.

തന്നെ ലൈംഗികമായി അധിക്ഷേപിച്ച മൊബൈല്‍ ഷോപ്പുടമക്കെതിരെ പരാതിയുമായി തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴുള്ള ദുരനുഭവം വിവരിച്ച് ഫേസ്ബുക്കിലൂടെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.

എസ്‌ഐയെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ പൊലീസ് മര്‍ദ്ദിച്ചെന്നും യുവതി പരാതിപ്പെടുന്നു.

എന്നാല്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചത്.

അവര്‍ ഉന്നയിക്കുന്നത് പോലെ യാതൊരു വിധത്തിലുമുള്ള അധിക്ഷേപവും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു എസ്‌ഐയുടെ പ്രതികരണം

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഒരു കടയില്‍ കയറിയപ്പോള്‍ അപമര്യാദയായി പെരുമാറിയ കടക്കാരനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു യുവതി.

അകത്ത് കയറിവന്നാല്‍ ഫോണ്‍ മാത്രമല്ല, നിന്നേയും ചാര്‍ജ് ചെയ്യാമെന്ന് ആയിരുന്നു അമ്പത് വയസ്സോളും പ്രായമുള്ള കടക്കാരന്റെ പറഞ്ഞതെന്ന് യുവതി ആരോപിക്കുന്നു.

സ്റ്റേഷനില്‍ കുറ്റാരോപിതനായ കടയുടമയെ ഇരുത്തിയ എസ്‌ഐ, പൈസ തന്നാല്‍ റൂമില്‍ വരുമോ എന്ന് ചോദിച്ചു. ഭാര്യയോട് അസഭ്യം പറയരുതെന്ന് ആവശ്യപ്പെട്ട ഭര്‍ത്താവിനോട്, പറഞ്ഞാല്‍ എന്തു ചെയ്യുമെന്നായിരുന്നു എസ്‌ഐയുടെ ചോദ്യം.

തുടര്‍ന്ന് മറ്റു പൊലീസുകാര്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് പുറത്തെറിഞ്ഞുവെന്നും യുവതി ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നോക്കിയാല്‍ അത് വ്യക്തമാകും.

ഇനി ഒരാള്‍ക്കും ക്രിമിനല്‍ സ്വഭാവമുള്ള എസ്‌ഐ കാരണം ഇങ്ങനെ ഒരു ഗതി വരരുതെന്ന് പറഞ്ഞാണ് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

അതേസമയം, യുവതിയുടെ ആരോപണത്തെ തൊടുപുഴ എസ്‌ഐ നിഷേധിച്ചു. സംഭവത്തെക്കുറിച്ചുള്ള എസ്‌ഐയുടെ വിശദീകരണം ഇങ്ങനെ;- മൊബൈല്‍ ഷോപ്പിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് യുവതിയെയും കടക്കാരനെയും സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍വച്ച് സംഭവത്തെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. ഈ സമയം വനിതാ പൊലീസും മറ്റു പൊലീസുകാരും ഉണ്ടായിരുന്നു.

ജോളിയുടെ പരാതി താന്‍ കേട്ടുകൊണ്ടിരിക്കെ ഭര്‍ത്താവ് നീതി വേണമെന്ന് പറഞ്ഞ് സ്‌റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നു. ഇയാള്‍ക്ക് ന്യൂറോ സര്‍ജറി കഴിഞ്ഞിരുന്നതായിരുന്നു. സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഇയാള്‍ അവിടെ കുഴഞ്ഞുവീണു. അവിടെ നിന്നും കോലഞ്ചേരി ആശുപത്രിയിലേക്ക് പോകാനുള്ള ആംബുലന്‍സ് താനാണ് ഏര്‍പ്പാട് ചെയ്തുകൊടുത്തത്.

ആശുപത്രിയിലെത്തിയശേഷം യുവതി ഫോണിലേക്ക് വിളിച്ചിരുന്നു. ചികിത്സയ്ക്കുള്ള പണം നല്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ താന്‍ ആവശ്യം നിരസിക്കുകയായിരുന്നുവെന്നും എസ്‌ഐ ജോബിന്‍ പറഞ്ഞു.

പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്തുണയും തനിക്കുണ്ടെന്ന് പറഞ്ഞ എസ്‌ഐ, സംഭവത്തില്‍ യുവതിക്കെതിരേയും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനെതിരേയും മാനനഷ്ടക്കേസ് നല്കുമെന്നും അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണ രൂപം….

എന്റെ സുഹൃത്ത് ക്കളെ എന്റെ ഭര്‍ത്താവിന്റെ കാര്യം എനെ അറിയാവുന്ന ആള്‍ക്കാര്‍ക്ക് അറിയാം സുഖമില്ലാതെ ഇരിക്കുന്ന ഭര്‍ത്താവിനെ തൊട് പുഴ Sub Inspector എന്ന് പറയുന്ന ഒരു ഗുണ്ട ഇടിച്ച് കോലഞ്ചേരി ഹോസ്പിറ്റലില്‍ ആക്കി. ഇ വനെ പ്പോലെ കാക്കി ഇട്ട ഗുണ്ടകളാണോ പെണ്ണിന് റ മാനം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത്. ഞാന്‍ ഈ മാസം 10 ന് തൊട് പുഴയില്‍ ബാങ്കില്‍ പോയി എന്റെ നobil charg തീര്‍ന്നത് കൊണ്ട് സീമാസിന്റ മുമ്പില്‍ ഉള്ള ഒരു കടയില്‍ ചര്‍ജ് ചെയ്യാന്‍ കേറി. ഒരു 50 വയസിന് മുകളില്‍ ഉള്ള ഒരു മനുഷ്യാന്‍ അവിടെ ഉണ്ടായിരുന്ന്. അയാള്‍ എന്നോട് പറഞ്ഞ് അകത്ത് കേറി വന്നാല്‍ ഫോണ്‍ മാത്രമല്ല നിന്നെയും Cherge ചെയ്യമെന്ന്. ഞാന്‍ ബഹളം വെച്ചപ്പോള്‍ അടുള്ള ആള്‍ക്കാര്‍ Police വിളിച്ച് ‘അവിടെ ചെന്നപ്പോള്‍ ബഹുമാന്യന്‍ ആയ SI പ്രതിയെ chair കൊടുത്ത് ഇരുത്തി എന്നെ നിര്‍ത്തി കൊണ്ട് പറയുകയാണ് ഞാന്‍ പൈസ തരാം നി എന്റെ Roomil വരാന്‍. ആ സമയത്ത് ഭര്‍ത്താവ് കേറി വന്ന്. നല്ല കറ തീര്‍ന്ന cpm കാരനായത് കൊണ്ട് SI പറഞ്ഞ് നി ഭാര്യാ യെ പറ്റി ഇനി ഒരു അനാവശ്യ പറഞ്ഞാല്‍ അടിക്കുമെന്ന്.SI and 8 Police എന്റെ ചേട്ടനെ തല്ലി പുറത്തെറിഞ്ഞ് CCTV ദ്യശ്യം നോക്കിയാല്‍ അറിയാം. ഇപ്പോള്‍ കോലഞ്ചേരി ഹോസ്പിറ്റലില്‍ Admit ആണ് എന്റെ ചേട്ടന്‍.cpm എന്ന് പറഞാല്‍ ജീവന്‍ ആണ് ചേട്ടന്. Reji mon.nc എന്ന Fb അര്‍ക്കും നോക്കാം. ഈ സര്‍ക്കാരിനെ അധികാരത്തില്‍ വരുത്തുവാന്‍ അത്രയും ചേട്ടന്‍ Fb ല്‍ ശ്രlമിച്ചിട്ടുണ്ട്. ഇങ്ങനെ ഉള്ള ഒരാള്‍ക്കും കുടുബത്തിന് ഈ ക്രിമിനല്‍ SI മൂലം ഇങ്ങനെ ഒരു ഗതി വരരുത്.

fb

Top