Siachen-Sudheesh

ന്യൂഡല്‍ഹി: സിയാച്ചിനില്‍ മരിച്ച മലയാളി ജവാന്‍ സുധീഷിന്റെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാട്ടിയതായി പരാതി. ലേയില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തിച്ചപ്പോള്‍, മൃതദേഹമേറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികളാരും വിമാനത്താവളത്തിലെത്തിയില്ല.

എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലെ റസിഡന്റ് കമ്മിഷണര്‍ വിമാനത്താവളത്തിലെത്തി ആദരമര്‍പ്പിച്ചു.

കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശിയായ ലാന്‍സ് നായിക് ബി.സുധീഷ് ആണ് ഹിമപാതത്തില്‍പെട്ട് മരിച്ചത്. മണ്‍റോത്തുരുത്ത് നെന്മേനി മുളച്ചന്തറ ദേവീക്ഷേത്രത്തിനടുത്തു കൊച്ചൊടുക്കത്ത് വീട്ടില്‍ ബ്രഹ്മപുത്രന്‍ – പുഷ്പവല്ലി ദമ്പതികളുടെ ഇളയമകനാണു സുധീഷ് (29).

ഭാര്യ: ശിങ്കാരപ്പള്ളി ഗോവിന്ദവിലാസത്തില്‍ ശാലു കൊല്ലം ശ്രീനാരായണ കോളജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍!ഥിനിയാണ്. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹം. നാലുമാസം പ്രായമുള്ള മീനാക്ഷി മകളാണ്.

Top