sidco case; T.O sooraj aganist vigilence case

തിരുവനന്തപുരം: സിഡ് കോയില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നിയമനംനടത്തിയതില്‍ കോഴ ഇടപാട് ആരോപിച്ച് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയില്‍ വ്യവസായ വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ.സൂരജിനും മാനേജിംഗ് ഡയറക്ടര്‍ സജി ബഷീറിനുമെതിരെ ത്വരിതാന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് സിഡ്‌കോയുടെ വിവിധ യൂണിറ്റുകളില്‍ 29 ജനറല്‍ മാനേജര്‍ തസ്തികകളില്‍ നടന്ന നിയമനത്തിലാണ് അഴിമതിയാരോപണം.

ഒമ്പത് തസ്തികകളിലേക്കുള്ള നിയമനത്തിന്റെ മറവിലാണ് 29 നിയമനങ്ങള്‍ നടത്തി കോഴ കൈപ്പറ്റിയതെന്ന് ചാല സ്വദേശി എസ്. ദിലീപ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇത് സംബന്ധിച്ച് ഒരുമാസത്തിനകം ത്വരിതാന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Top