കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച മോദിക്കെതിരെ സിദ്ധരാമയ്യയുടെ ട്വീറ്റ്

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതിയെ കുറിച്ച് മോദി വാചാലനാകുന്നതില്‍ സന്തോഷമുണ്ട്. നിഷ്‌കളങ്കനായ വ്യക്തിയെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ കുറിച്ച് മോദി വാചാലനാകണമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

(സിദ്ധരാമയ്യയുടെ ട്വീറ്റിന്റെ പൂര്‍ണരൂപം ചുവടെ…)

അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വാചാലനാകുന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ അദ്ദേഹത്തെ #WalktheTalk- ലേക്ക് ക്ഷണിക്കുകയാണ്. തുടക്കത്തിന് വേണ്ടി ചില കാര്യങ്ങള്‍
1.ലോക്പാല്‍ നടപ്പിലാക്കുന്നത് ?
2.ജഡ്ജി ലോയയുടെ മരണത്തിലുള്ള അന്വേഷണം ?
3.ജയ്ഷായുടെ കമ്ബനിയുടെ ലാഭ വര്‍ധനവ് ?
4. കളങ്കമില്ലാത്ത ഒരു വ്യക്തിയെ നിങ്ങളുടെ മുഖ്യമന്ത്രിയായി കര്‍ണാടകയില്‍ നിയമിക്കുന്നത് ?

Top