കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം സംബന്ധിച്ച് അസന്തുഷ്ടനല്ലെന്ന് സിദ്ധരാമയ്യ

Siddaramaiah

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം സംബന്ധിച്ച് അസന്തുഷ്ടനല്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക സഖ്യസര്‍ക്കാര്‍ കാലാവധി തികക്കുമെന്നതില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സംശയം പ്രകടിപ്പിക്കുന്ന വിഡിയോ പുറത്തായതോടെ വിശദീകരണവുമായി നേതാവ് രംഗത്ത് വന്നിരിക്കുന്നത്.

കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാര്‍ വളരെ ശക്തമാണ്. സഖ്യസര്‍ക്കാര്‍ പ്രശ്‌നങ്ങളെ അതിജീവിച്ച് കാലാവധി പൂര്‍ത്തിയാക്കുമെന്നും സിദ്ധരാമയ്യ വിശദീകരിച്ചു. നേരത്തെ, സഖ്യസര്‍ക്കാറിന്റെ ആയുസില്‍ സംശയം പ്രകടിപ്പിച്ച സിദ്ധരാമയ്യ മറ്റൊുര വിഡിയോയില്‍ അടുത്ത ആഴ്ച എച്ച്.ഡി കുമാരസ്വാമി അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിനെയും ചോദ്യം ചെയ്യുന്നുണ്ട്.

ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിച്ചതിനാല്‍ ഇപ്പോള്‍ ഒരു ബജറ്റിന്റെ ആവശ്യമെന്താണെന്നാണ് ചോദിക്കുന്നത്. ഈ വിഡിയോകള്‍ പുറത്തു വന്നതോടെ സിദ്ധരാമയ്യ അസന്തുഷ്ടനാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇതിനു മറുപടിയായി, താന്‍ സന്തോഷവാനല്ലെന്ന് ആരാണ് പറഞ്ഞതെന്നാണ് സിദ്ധരാമയ്യ ചോദിച്ചത്. ഈ വിഡിയോകളിലെ സംഭാഷണത്തിന്റെ സന്ദര്‍ഭമറിയാതെയാണ് വാര്‍ത്തകര്‍ പ്രചരിക്കുന്നതെന്നും അധാര്‍മികമായാണ് വിഡിയോ പകര്‍ത്തിയതെന്നും സിദ്ധരാമയ്യ ആരോപിച്ചു.

ജൂലൈ 5 ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ബഡ്ജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Top