എത്ര ബിജെപിക്കാര്‍ വീട്ടില്‍ ഗോമാതാവിനെ പൂജിക്കുന്നുണ്ട്? പരിഹാസവുമായി സിദ്ധരാമയ്യ

siddaramayya

ബംഗളൂരു: ഗോവധ നിരോധനം ഇന്ത്യയില്‍ മൊത്തം നടപ്പാക്കാനാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് പരിഹാസിച്ച് കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബീഫിന്റെ കയറ്റുമതിയും ഇറക്കുമതിയും നിരോധിക്കണമെന്നും സിദ്ധരാമയ്യ പരിഹാസ രൂപേണ പറഞ്ഞു.

‘ഇന്ത്യ മുഴുവന്‍ ഗോവധം നിരോധിക്കണം എന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. എന്തുകൊണ്ടാണ് കേരളത്തേയും ഗോവയേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നു”, സിദ്ധരാമയ്യ ചോദിച്ചു. ഗോവധം നിരോധിക്കുകയാണെങ്കില്‍ ലെതര്‍ കയറ്റുമതിയും മൃഗങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ഉല്പന്നങ്ങളും നിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോ മാതയെ പൂജിക്കണമെന്ന് പറഞ്ഞു നടക്കുന്ന ബി.ജെ.പിക്കാരില്‍ എത്ര പേരാണ് അവരവരുടെ വീടുകളില്‍ പൂജ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്കാര്‍ ഫാസിസ്റ്റുകളാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. നേരത്തെയും ഗോവധ നിരോധന നിയമത്തെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു.

 

Top