അഞ്ച് ദിവസത്തേക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും. കോടതി ഉത്തരവനുസരിച്ച് യു.പി പൊലീസിന്‍റെ സുരക്ഷയിലാണ് കാപ്പന്‍റെ വീട്ടിലേക്കുള്ള യാത്രയും മടക്കവും.
അസുഖ ബാധിതയായ മാതാവിനെ കാണാൻ കർശന ഉപാധികളോടെയാണ് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്.
സിദ്ദിഖ് കാപ്പനുമായി വരുന്ന യു.പി പൊലീസുമായി കേരള പൊലീസ് സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു .മാധ്യമങ്ങളെ കാണരുത്, പൊതുജനങ്ങളുമായി ഇടപഴകരുത്, വീട്ടിലേക്കുള്ള യാത്രയും മടക്കവും യു.പി പൊലീസ് സുരക്ഷയിൽ മാത്രം തുടങ്ങിയവയാണ് ഉപാധികൾ.