Sifting Cornell data, astronomers find repeating bursts

വാഷിങ്ടണ്‍: ഭൂമി ആക്രമിക്കുവാന്‍ അന്യഗ്രഹ ജീവികള്‍ തയ്യാറെടുക്കുന്നതായി ശാസ്ത്രലോകത്തിന്റെ നിഗമനം. സയന്‍സ് ഫിക്ഷന്‍ സിനിമകളെയും വെല്ലുന്ന സംഭവവികാസങ്ങളാണ് ബഹിരാകാശത്ത് ഇപ്പോള്‍ സംഭവിക്കുന്നത്.

അതിലൊന്ന് ഇപ്പോള്‍ ശാസ്ത്രലോകത്തെയാകെ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുകയാണ്. ബഹിരാകാശത്തെ വിദൂരമായ ഏതോ ഒരു ‘പോയിന്റില്‍’ നിന്ന് നിരന്തരം റേഡിയോ സിഗ്‌നലുകള്‍ പുറപ്പെടുവിക്കപ്പെടുന്നതാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഫാസ്റ്റ് റേഡിയോ ബഴ്സ്റ്റ്‌സ്(എഫ്ആര്‍ബി) എന്നറിയപ്പെടുന്ന ഈ സിഗ്‌നലുകള്‍ അന്യഗ്രഹജീവികള്‍ പുറപ്പെടുവിക്കുന്നതാണെന്നാണ് ഏറ്റവും പുതിയ വാദം. അതിന് ശക്തി പകരുന്ന പുതിയൊരു പഠനവും കഴിഞ്ഞ ദിവസം ‘നേച്ചര്‍’ ജേണല്‍ പ്രസിദ്ധീകരിച്ചു.

ഓരോ വര്‍ഷവും ഏകദേശം 10000 എഫ്ആര്‍ബി ‘ഫ്‌ലാഷുകള്‍’ ബഹിരാകാശത്ത് ഉണ്ടാകാറുണ്ടെന്നാണു നിഗമനം. ഇവ അപ്രതീക്ഷിതമായി സംഭവിക്കുന്നതിനാലും മില്ലിസെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളതിനാലും കൃത്യമായി രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. പക്ഷേ നിലവില്‍ ഇതിനായി പ്യൂര്‍ട്ടോറിക്കയില്‍ അതിശക്തമായ ടെലസ്‌കോപ്പ് സ്ഥാപിച്ചിട്ടുണ്ട്. 2007 മുതല്‍ എഫ്ആര്‍ബിയുടെ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിക്കുന്നുമുണ്ട്. ഇതുവരെ ആകെ 17 എണ്ണം രേഖപ്പെടുത്തി. അവയൊന്നും പക്ഷേ തുടരെത്തുടരെയുള്ളതായിരുന്നില്ല.

വിദൂരമായ ഏതെങ്കിലും ഗാലക്‌സിയിലെ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്നതോ കൂട്ടിയിടിക്കുന്നതോ പോലുള്ള എന്തെങ്കിലും സംഭവം കൊണ്ടാണ് ഇത്തരം സിഗ്‌നലുകള്‍ വരുന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കാരണം ഒരൊറ്റ വരവുകൊണ്ട് തീരുകയാണ് അവയുടെ പതിവ്. എന്നാല്‍ മക് ഗില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കഴിഞ്ഞ മേയ്–ജൂണ്‍ മാസങ്ങളില്‍ ബഹിരാകാശത്തെ ഒരു നിശ്ചിത പോയിന്റില്‍ നിന്ന് 10 മിനിറ്റിന്റെ ഇടവേളയില്‍ ഒന്നിനു പിറകെ ഒന്നായി ആറ് എഫ്ആര്‍ബികള്‍ വന്നതായി കണ്ടെത്തി. തുടര്‍ന്ന് ടെലസ്‌കോപ്പ് വഴി ലഭിച്ച പഴയ ഡേറ്റകള്‍ പരിശോധിച്ചപ്പോഴാണ് 2012ലും ഇതേദിശയില്‍ നിന്ന് സമാനമായ തോതില്‍ തുടരെ സിഗ്‌നലുകള്‍ വന്നതായി തിരിച്ചറിഞ്ഞത്. മാത്രവുമല്ല ഓരോന്നിനും വ്യത്യസ്തമായ പ്രകാശതീവ്രതയുമായിരുന്നു.

അതായത് ആരോ കൃത്യമായി തയാറാക്കി അയക്കുന്നതിനു സമാനമായ സിഗ്‌നലുകള്‍. അതോടെ എഫ്ആര്‍ബി സംബന്ധിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകളെല്ലാം പൊളിഞ്ഞു. എഫ്ആര്‍ബി സിഗ്‌നലുകള്‍ സൃഷ്ടിക്കപ്പെടുന്നത് എവിടെ നിന്നാണെങ്കിലും അത് ‘ബാറ്ററി’യിട്ട ഒരുപകരണം പോലെ പ്രവര്‍ത്തിക്കുന്നതാണെന്നാണ് പുതിയ നിഗമനം. ആ ബാറ്ററിയാകട്ടെ നിരന്തരം ചാര്‍ജ് ചെയ്യപ്പെടുന്നുമുണ്ട്. അല്ലെങ്കില്‍പ്പിന്നെ ആദ്യ സിഗ്‌നലിന്റെ വരവോടെ തന്നെ എല്ലാം നിലയ്ക്കണമല്ലോ! വിദൂരത് തുള്ള മറ്റൊരു ഗാലക്‌സിയില്‍ നിന്നാണ് ഇവയുടെ വരവെന്നും കണക്കുകൂട്ടുന്നവരുണ്ട്. ഈ സിഗ്‌നലുകള്‍ പുറംതള്ളുന്ന പ്ലാസ്മയുടെ അളവ് അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിഗമനം.

ഹൃത്വിക് റോഷന്റെ ‘കോയി മില്‍ ഗയ’ എന്ന ബോളിവുഡ് ചിത്രത്തിലെ നിര്‍ണായ സീന്‍ തന്നെ തന്നെ ബാഹ്യാകാശത്തെ ഒരിടത്തു നിന്ന് തുടര്‍ച്ചയായി ഭൂമിയിലേക്കെത്തുന്ന ഇത്തരം സിഗ്‌നലുകളാണ്. ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിലും ഈ സിഗ്‌നല്‍ വരവ് വിഷയമായിട്ടുണ്ട്. ഇത്തരത്തില്‍ മനുഷ്യന്റെ ഭാവനയോട് ചേരുംപടി ചേരും വിധം ഒരു പുതിയ സംഭവവികാസമുണ്ടായതോടെയാണ് അന്യഗ്രഹജീവികളാണ് ഇതിനു പിന്നിലെന്ന ചര്‍ച്ചയും ശക്തമായത്. ഇത്തരം റേഡിയോ സിഗ്‌നലുകളുടെ പിന്നില്‍ എന്താണ്, അഥവാ ജീവനില്ലാത്ത വസ്തുവാണെന്ന രീതിയിലായിരുന്നു ഇതുവരെയുള്ള അന്വേഷണം.

എന്നാല്‍ ഈ സിഗ്‌നലുകള്‍അന്യഗ്ര ജീവികള്‍ പുറപ്പെടുവിക്കുന്നത് തന്നെയാണെന്നാണ് ശാസ്ത്രലോകത്തെ പ്രബല വിഭാഗം വിശ്വസിക്കുന്നത്. ജീവന്റെ ഉറവിടം തേടി ചൊവ്വ അടക്കമുള്ള ഗ്രഹങ്ങളിലേക്ക് പുതിയ കാല്‍വെയ്പ് നടത്തുന്ന മനുഷ്യ ലോകത്തേക്ക് അന്യഗ്രഹ ജീവികള്‍ കാലുകുത്തിയാല്‍ അത് ലോകാവസാനത്തിലേക്കാണ് കലാശിക്കുകയെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

അടുത്തുതന്നെ സ്ഥാപിക്കുന്ന മൂന്ന് പുതിയ ശക്തിയേറിയ ടെലസ്‌കോപ്പുകളുടെ സഹായത്തോടെ ഇതുസംബന്ധിച്ച അന്തിമരഹസ്യം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

Top