കുമളി: അരിക്കൊമ്പന് ആവശ്യമായ ചികിത്സ നല്‍കിയെന്ന് ഡോ. അരുണ്‍ സക്കറിയ. മുറിവുകള്‍ക്കു മരുന്ന് നല്‍കി. പെരിയാർ വന്യജീവി സങ്കേതത്തിലേക്കു തുറന്നുവിട്ടത് ആരോഗ്യം വീണ്ടെടുത്തശേഷമാണ്. അഞ്ച് മയക്കുവെടിവച്ചു എന്നത് ആനയുടെ ആരോഗ്യത്തെ ബാധിക്കില്ല. ആനയെ നിര്‍ത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ മരുന്നാണു നല്‍കിയതെന്ന് ഡോക്ടർ പറഞ്ഞു.
പുതിയ സ്ഥലവുമായി പൊരുത്തപ്പെടാന്‍ അരിക്കൊമ്പന് സമയമെടുക്കും. നിരീക്ഷണം തുടരുന്നുണ്ട്. ആനയുടെ ജിപിഎസ് കോളറില്‍നിന്നു സിഗ്നലുകള്‍ കിട്ടിത്തുടങ്ങിയെന്നും അരുൺ പറഞ്ഞു.