തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 30 സെക്കന്റു വരെ ദൈര്‍ഘ്യമുള്ള സിഗ്‌നേച്ചര്‍ ഫിലിമുകള്‍ നിര്‍മിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അക്കാദമിയില്‍ സമര്‍പ്പിക്കുന്ന സ്റ്റോറി ബോര്‍ഡും ബജറ്റും ഒരു വിദഗ്ധ സമിതി പരിശോധിച്ച ശേഷം ആശയത്തിന്റെ ഗുണനിലവാരത്തിന്റെയും നിര്‍മ്മാണച്ചെലവിന്റെയും അടിസ്ഥാനത്തില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കും.
പ്രളയാനന്തര കേരളത്തിന്റെ അതിജീവനവും പുനര്‍നിര്‍മാണവും എന്ന വിഷയത്തിലൂന്നിയുള്ള ആശയങ്ങളാണ് സമര്‍പ്പിക്കേണ്ടത്.
2018 ഒക്ടോബര്‍ 31 വൈകിട്ട് 5 മണിക്കു മുമ്ബായി സ്റ്റോറിബോര്‍ഡും ബജറ്റും ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ അക്കാദമിയില്‍ ലഭിച്ചിരിക്കണം. കവറിനു പുറത്ത് ‘സിഗ്‌നേച്ചര്‍ ഫിലിം- 23 -ാമത് ഐ.എഫ്.എഫ്.കെ’ എന്ന് എഴുതിയിരിക്കണം.സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടുക: 04712310323