സിക്ക, ഡെങ്കിപ്പനി പ്രതിരോധം; എല്ലാ ജില്ലകളിലും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: സിക്ക, ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കാന്‍ എല്ലാ ജില്ലകളിലും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ, റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊവിഡിനൊപ്പം സികയും, ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. മൈക്രോ കണ്ടെയ്ന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.

സംസ്ഥാനത്ത് കൊവിഡിനൊപ്പം സികയും വ്യാപകമാകുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 28 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

Top