ന്യൂഡല്‍ഹി: അകാലി ദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി തലവനുമായ മന്‍ജിത് സിംഗിനു നേരെ അമേരിക്കയില്‍ ആക്രമണം. കാലിഫോര്‍ണിയയില്‍ യൂബാസിറ്റി ഗുരുദ്വാരയ്ക്ക് പുറത്ത് ശനിയാഴ്ചയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചത്.
മന്‍ജിത് സിംഗിനെ തള്ളി താഴെയിട്ട സംഘം, അദ്ദേഹത്തെ ചവിട്ടുകയും തലപ്പാവ് ഊരിയെറിയുകയും ചെയ്തു. മന്‍ജിത് സിംഗിന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
#WATCH: Akali Dal leader & Delhi Sikh Gurdwara Management Committee member Manjeet Singh GK attacked, face blackened outside a Gurdwara in California. 3 people have been arrested in connection with the attack. #USA (25.08.18) pic.twitter.com/HdhnlJn8zP
— ANI (@ANI) August 26, 2018
തന്നെ ആക്രമിച്ച സംഘത്തില്‍ ഇരുപതിനും മുപ്പതിനും ഇടയില്‍ ആളുണ്ടായിരുന്നെന്നും അവര്‍ കൈയേറ്റം ചെയ്തപ്പോള്‍ ഗുരുദ്വാരയുടെ മഹിമ കാത്തുസൂക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്നവരോടു ശാന്തത പാലിക്കാന്‍ താന്‍ ആവശ്യപ്പെട്ടെന്നും മന്‍ജിത് പറഞ്ഞു. മന്‍ജിത്തിനു നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ ഒരു ടിവി സ്റ്റുഡിയോയ്ക്കു പുറത്ത് മന്‍ജിത്തിനും കുടുംബത്തിനും നേരെ ആക്രമണം നടന്നിരുന്നു.