കോവിഡിൽ തകർന്ന് സിക്കിം

ഗാങ്ടോക്: വെറും ഏഴ് ലക്ഷം മാത്രമാണ് സിക്കിം എന്ന ഇന്ത്യൻ സംസ്ഥാനത്തിലെ ആകെ ജനസംഖ്യ. ഹിമാലയൻ താഴ്‌വരയുടെ ദൃശ്യഭംഗിയും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളാണ് ഈ സംസ്ഥാനത്തിന്റെ പ്രധാന വരുമാനം. എന്നാൽ, കോവിഡ് മഹാമാരിയെ തുടർന്ന് സാമ്പത്തിക രംഗം ഏറെക്കുറെ നിശ്ചലമായ അവസ്ഥയാണ്. ഇതുവരെ 5,600 കോവിഡ് കേസുകൾ ഇവിടെ സ്ഥിരീകരിച്ചു.

120 പേർ മരണത്തിന് കീഴടങ്ങി. മാർച്ചിൽ അടച്ചിട്ട അതിർത്തികൾ ഇനിയും സഞ്ചാരികൾക്ക് വേണ്ടി തുറക്കാൻ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ടൂറിസം രംഗത്തിന് 600 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സിക്കിം ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ ചെയർമാൻ ലുകേന്ദ്ര റസൈലി പറയുന്നത്.

Top