Sikkim restricts mineral water bottles in govt programmes

സിക്കിം: ഹരിത സംസ്ഥാനമെന്ന പദവി ഉറപ്പിക്കുന്നതിനായി കഠിനാധ്വാനത്തിലാണ് സിക്കിം സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ മീറ്റിങ്ങുകളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.

സര്‍ക്കാര്‍ മീറ്റിങ്ങുകളിലും മറ്റും ചടങ്ങിന് ശേഷം വരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് വളരം കൂടുതലാണെന്നും ഇതിന്റെ അളവ് ഒരു പരിധി പരെ കുറയ്ക്കാന്‍ ഈ തീരുമാനം കൊണ്ട് സാധിക്കുമെന്നും മന്ത്രാലയം പ്രതീക്ഷയര്‍പ്പിക്കുന്നു.

ഓര്‍ഡര്‍ പ്രകാരം ഇനിയുളള ഒരു സര്‍ക്കാര്‍ ചടങ്ങുകളുലും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന സംസ്ഥാന ചീഫ് സെക്രട്ടറി അലോക് ശ്രീവാസ്തവ പറഞ്ഞു.ഇത്തരത്തില്‍ കുപ്പിവെളളം നിരോധിക്കുന്ന ആദ്യ സംസ്ഥാനമാണ് സിക്കിം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top