Sila Samayangalil: Priyadarshan’s film enters final round for Golden Globe Award

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിലെ അവസാന പത്ത് സിനിമകളിലേക്ക് പ്രിയദര്‍ശന്‍ സിനിമയ്ക്കും നാമനിര്‍ദേശം.

എയ്ഡ്‌സ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത’ സില സമയങ്ങളില്‍ ‘എന്ന തമിഴ് ചിത്രമാണ് ഗോള്‍ഡന്‍ ഗ്ലോബിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

ഒക്ടോബര്‍ 6 ന് അമേരിക്കയിലെ ബവറിഹില്‍സില്‍ ജൂറിക്കു മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കും. ഇതില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു സിനിമകളാണ് അവാര്‍ഡിന്റെ അവസാന പട്ടികയില്‍ ഉണ്ടാകുക.

നേരത്തെ 165 രാജ്യങ്ങളിലെ സിനിമകളാണു പരിഗണിച്ചിരുന്നത്. ഇതില്‍ 10 സിനിമയാണു പ്രാഥമിക ജൂറി തിരഞ്ഞെടുത്തത്. അവസാന രണ്ടു റൗണ്ടുകളിലേക്കു തിരഞ്ഞെടുക്കപ്പെടുക എന്നതു വലിയ നേട്ടമാണ്.

ഓസ്‌കറിലെ അഞ്ചു ജൂറി അംഗങ്ങളും ഈ പ്രദര്‍ശനം കാണും. അവര്‍ തീരുമാനിച്ചാല്‍ ഓസ്‌കറിലെ അന്യഭാഷാ ചിത്രങ്ങളുടെ പ്രാഥമിക പട്ടികയിലേക്കും തിരഞ്ഞെടുക്കപ്പെടാം.അതേസമയം എയ്ഡ്‌സ് പ്രമേയമാക്കിയ ഈ സിനിമ ഇന്ത്യയില്‍ പൊതു പ്രദര്‍ശനം നടത്തിയിട്ടില്ല.

ഒരു ലാബില്‍ എച്ച്‌ഐവി പരിശോധനാ ഫലം കാത്തിരിക്കുന്ന പത്തു ചെറുപ്പക്കാരുടെ കഥയാണ് ‘സില സമയങ്ങളില്‍ ‘ എന്ന ചിത്രം പറയുന്നത്.

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒടുക്കം കണ്ണു നിറയ്ക്കുകയും ചെയ്യുന്ന ചിത്രമാണ് ‘സില സമയങ്ങളില്‍’.എ.എല്‍ വിജയ് നിര്‍മ്മിച്ച ചിത്രത്തില്‍ പ്രകാശ് രാജ്, ശ്രേയ റെഡ്ഡി, അശോക് സെല്‍വന്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

Top