ന്യൂയോര്‍ക്ക്: സ്പാം കോളുകൾ കാരണം മടുത്തവർക്കൊരു സന്തോഷവാർത്തയുമായി വാട്ട്സാപ്പ്. ‘സൈലൻസ് അൺനൗൺ കോളേഴ്സ് (silence unknown callers)’ എന്ന ഫീച്ചറാണ് പുതുതായി വാട്ട്സാപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ സേവ് ചെയ്യാത്ത നമ്പരിൽ നിന്നോ അഞ്ജാത കോൺടാക്ടുകളിൽ നിന്നോ വരുന്ന കോളുകൾ നിശബ്ദമാക്കാനാകും.
നിലവിൽ ആൻഡ്രോയിഡ് വാട്ട്‌സ്ആപ്പിനായി ഈ ഫീച്ചർ ഡവലപ്പ് ചെയ്യുകയാണ്. വൈകാതെ ടെസ്റ്റിക്ക് ഡെവലപ്പര്‍മാര്ക്കായി ഇതിന്‍റെ ബീറ്റ ഇത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫീച്ചറെത്തി കഴിഞ്ഞാൽ, ആപ്പ് സെറ്റിംഗ്സില്‍ പോയി ഉപയോക്താക്കൾക്ക് “സൈലൻസ് അൺനൗൺ കോളേഴ്സ്” എന്ന ഫീച്ചർ ഓണാക്കാനാകും. ഫീച്ചർ ആക്ടീവാക്കിയാൽ അജ്ഞാത നമ്പറുകളിൽ നിന്നുള്ള എല്ലാ കോളുകളും സൈലന്റാകും. നോട്ടിഫിക്കേഷൻ ലഭിക്കുന്നത് തുടരും.
ഉപയോക്താക്കളെ അവരുടെ വാട്ട്‌സാപ്പ് ആപ്പ് സ്‌ക്രീൻ സ്പ്ലിറ്റ് ചെയ്യാൻ അനുവദിക്കുന്ന സവിശേഷതയും വൈകാതെയെത്തും. പുതിയ സ്പ്ലിറ്റ് സ്ക്രീൻ മോഡ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരേസമയം രണ്ട് വിൻഡോകൾ, അതായത് ചാറ്റ് ലിസ്റ്റ്, ചാറ്റ് വിൻഡോ, കോളുകൾ അല്ലെങ്കിൽ സ്റ്റാറ്റസ് ടാബുകൾ എന്നിവ കാണാൻ കഴിയും. ഇത് വഴി ഒരേ സമയം വാട്ട്‌സ്ആപ്പിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങൾ ഒരുമിച്ച് കാണാനും ഉപയോഗിക്കാനും ഉപയോക്താക്കൾക്ക് കഴിയും.
അയച്ച മെസെജ് 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി എത്തുകയാണ് വാട്ട്സാപ്പ് എന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഫീച്ചർ. ആപ്പിൾ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്.’വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോ’ യാണ് ഇക്കാര്യം ഷെയർ ചെയ്തത്. വാട്ട്സാപ്പിന്റെ 23.4.0.72 ഐഒഎസ് ബീറ്റ പതിപ്പിലാണ് ഈ പുതിയ ഫീച്ചർ വാബീറ്റ ഇൻഫോ കണ്ടെത്തിയത്. ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്. ഏകദേശം 200 കോടിയിലേറെ ഉപഭോക്താക്കളുണ്ട് ആപ്പിന്. നിരന്തരം അപ്‌ഡേറ്റുകൾ എത്തിക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്ന് കൂടിയാണിത്.