സില്‍വര്‍ ഡിസ്‌കവറര്‍ വെള്ളിയാഴ്ച വിഴിഞ്ഞത്തെത്തും.സംസ്ഥാനത്ത് ഈ ടൂറിസം സീസണിലെ രണ്ടാമത്തെ ആഡംബരക്കപ്പലാണിത്.കൊച്ചിയില്‍നിന്ന് കൊളംബോയിലേക്കുള്ള യാത്രക്കിടെയാണ് കപ്പല്‍ വിഴിഞ്ഞം സന്ദര്‍ശിക്കുന്നത്.രാവിലെ 6.30ന് സഞ്ചാരികള്‍ വിഴിഞ്ഞം വാര്‍ഫില്‍ ഇറങ്ങുന്നതായിരിക്കും.
120 യാത്രക്കാരും 70 ജീവനക്കാരുമായാണ് ബഹാമാസ് രജിസ്‌ട്രേഷനിലുള്ള കപ്പല്‍ എത്തുക.കപ്പലിന് ഏഴു ഡെക്കുകളാണുള്ളത്.103 മീറ്റല്‍ നീളമാണ് ഈ കപ്പലുകള്‍ക്ക്.വലിപ്പക്കൂടുതലുള്ളതു കാരണം കപ്പല്‍ തുറമുഖ വാര്‍ഫില്‍ അടുക്കില്ല.പുറംകടലില്‍ നങ്കൂരമിട്ടശേഷം സഞ്ചാരികളെ ബോട്ടില്‍ കരയിലെത്തിക്കും.
കരയിലെത്തുന്ന സഞ്ചാരികളെ ആഡംബര ബസില്‍ കോവളത്തെയും തിരുവനന്തപുരം നഗരത്തിലെയും കാഴ്ചകള്‍ കാണാന്‍ കൊണ്ടുപോകും. ഉച്ചയ്ക്ക് കപ്പല്‍ കൊളംബോയിലേക്കു പോകും. ഈ സീസണിലെ ആദ്യത്തെ യാത്രാക്കപ്പല്‍ ഐലന്‍ഡ് സ്‌കൈ കഴിഞ്ഞ മാസം വിഴിഞ്ഞത്തെത്തിയിരുന്നു.