വെള്ളിയുടെ ഇറക്കുമതിയില്‍ 60 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി

മുംബൈ : വെള്ളിയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനമാണ് ഇറക്കുമതി കൂടിയിരിക്കുന്നത്.

ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 4200 ടണ്‍ വെള്ളിയായിരുന്നു ഇറക്കുമതി ചെയ്തത്.

വര്‍ഷാവസാനം ഇറക്കുമതി 5000 ടണ്ണായി ഉയരുമെന്നും സൂചന ഉണ്ട്.

അടുത്ത വര്‍ഷം ഇറക്കുമതി 10 ശതമാനത്തോളം വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

2015ല്‍ വെളളിയുടെ ഇറക്കുമതി 7955 ടണ്ണിലെത്തി റെക്കോര്‍ഡിട്ടിരുന്നു.

എന്നാല്‍ 2016ല്‍ ഇത് കുത്തനെ താഴുകയും പിന്നീട് ഈ വര്‍ഷം ഇറക്കുമതിയില്‍ 60 ശതമാനം വര്‍ദ്ധനവ് ഉണ്ടായിരിക്കുകയുമാണ്.

Top