ജിയോ പ്ലാറ്റ്‌ഫോമില്‍ വന്‍നിക്ഷേപം നടത്താനൊരുങ്ങി സില്‍വര്‍ ലേയ്ക്കും

മുംബൈ:ഫേസ്ബുക്കിന് പിന്നാലെ യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേയ്ക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോമില്‍ വന്‍നിക്ഷേപം നടത്തും. 5,655.75 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തുക.

9.99 ശതമാനം ഓഹരികള്‍ക്കായി ജിയോ പ്ലാറ്റ്ഫോമില്‍ 5.7 ബില്യണ്‍ ഡോളര്‍ ഫെയ്സ്ബുക്ക് നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് ഇത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തന്നെ ഭാഗമായിരുന്ന ജിയോ ഡിജിറ്റല്‍-ടെലികോം ബിസിനസുകളെ ഒരുകുടക്കീഴിലാക്കി കഴിഞ്ഞ ഒക്ടോബറിലാണ് ജിയോ പ്ലാറ്റ്ഫോംസ് എന്ന കമ്പനി രൂപീകരിച്ചത്.

ടെക്നോളജി, ഫിനാന്‍സ് എന്നീ മേഖലകളില്‍ മികവുതെളിയിച്ച സ്ഥാപനമാണ് സില്‍വല്‍ ലെയ്ക്ക്. എയര്‍ ബിഎന്‍ബി, ആലിബാബ, ഡെല്‍ ടെക്നോളജീസ്, ട്വിറ്റര്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളില്‍ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്.

Top