തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനങ്ങളുടെ എതിർപ്പ് ഇല്ലാതാക്കുക ലക്ഷ്യമിട്ടുള്ള ഇടതുമുന്നണിയുടെ ബോധവത്കരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണ യോഗങ്ങൾക്ക് തുടക്കം കുറിക്കും. വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളും നടത്താനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
പദ്ധതി പ്രദേശങ്ങളിൽ ജനങ്ങളുടെ ശക്തമായ എതിർപ്പ് നിലനിൽക്കുകയാണ്. ഇതിന്റെ സാഹചര്യങ്ങളിൽ ഈ പ്രദേശങ്ങളിൽ മന്ത്രിമാർ അടക്കം രംഗത്തെത്തി ബോധവത്കരണം നടത്തും. വീടുകൾ കയറിയുള്ള പ്രചാരണങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രചാരണത്തിനായി തദ്ദേശ സ്ഥാപനങ്ങളെയും രംഗത്തിറക്കും.